കെവിവിഇഎസ് ചെറുതോണി യൂണിറ്റ് വാര്‍ഷികയോഗം ചേര്‍ന്നു
കെവിവിഇഎസ് ചെറുതോണി യൂണിറ്റ് വാര്‍ഷികയോഗം ചേര്‍ന്നു

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് വാര്‍ഷിക പൊതുയോഗം ചെറുതോണി ജില്ലാ വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. കുത്തക കമ്പനികളുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ കച്ചവടവും ചെറുകിട വ്യാപാര മേഖലകളെ ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം അധ്യക്ഷനായി. ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. പി എസ് ജോസഫ്, ബാബു ജോസഫ,് പ്രേംകുമാര്‍ എസ്, കെ എ ജോണ്‍, നിയോജകമണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് ഔസേപ്പച്ചന്‍ ഇടക്കുളം, ട്രഷര്‍ ഡൊമിനിക്, വനിതാവിങ്് പ്രസിഡന്റ് ആഗ്നസ് ബേബി, യൂത്ത് വിങ് പ്രസിഡന്റ് രഞ്ജിത് പി ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






