കലിപൂണ്ട് കാലവര്‍ഷം: അഞ്ചുരുളിയില്‍ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു

കലിപൂണ്ട് കാലവര്‍ഷം: അഞ്ചുരുളിയില്‍ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു

May 27, 2025 - 10:52
 0
കലിപൂണ്ട് കാലവര്‍ഷം: അഞ്ചുരുളിയില്‍ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു
This is the title of the web page

ഇടുക്കി: ജില്ലയില്‍ കനത്ത മഴ തുടരുന്നു. അഞ്ചുരുളിയില്‍ മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. മുട്ടത്ത് ജോസഫ് വര്‍ഗീസിന്റെ വീടാണ് തകര്‍ന്നത്. പുളിയന്‍മല അപ്പാപ്പന്‍പടിയില്‍ മരംവീണ് 33 കെവി ടവര്‍ ഒടിഞ്ഞുവീണു. പാലം അപകടാവസ്ഥയിലായതോടെ മ്ലാമല -ലാഡ്രം റോഡില്‍ ഗതാഗതം നിരോധിച്ചു. ഇടുക്കി ഏഴാംമൈല്‍- നെല്ലിപ്പാറ റോഡില്‍ മത്തായിപ്പടി ഭാഗത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു.
വിവിധ സ്ഥലങ്ങളില്‍ മരങ്ങളും മരച്ചില്ലകളും നിലംപൊത്തി സംസ്ഥാനപാതകളില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെ ശക്തിപ്രാപിച്ച മഴ ഇടവിട്ട് പെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാന നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെങ്കിലും വന്‍തോതില്‍ കൃഷിനാശമുണ്ടായിട്ടുണ്ട്. പെരിയാറിലും കട്ടപ്പനയാറിലുമെല്ലാം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. നീരൊഴുക്ക് വര്‍ധിച്ചതോടെ മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തി. കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുകുന്നതിനാല്‍ മുവാറ്റുപുഴ, തൊടുപുഴ നദികളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രതാനിര്‍ദേശം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow