ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍-13 ജില്ലാതല മത്സരം കട്ടപ്പനയില്‍
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍-13 ജില്ലാതല മത്സരം കട്ടപ്പനയില്‍

ഇടുക്കി: ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസണ്‍-13 ജില്ലാതല മത്സരം കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടന്നു. പൊതുസമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഏഴ് ഉപജില്ലകളില്‍ നിന്നുമായി 56 വിദ്യാര്‍ഥികള്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മത്സരിച്ചു. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 10000 രൂപയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള സയന്‍സ് പാര്‍ലമെന്റും ഇതോടൊപ്പം നടന്നു. നെടുങ്കണ്ടം എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ. പി സി നന്ദജന്‍ സയന്‍സ് പാര്‍ലമെന്റ് നയിച്ചു. ശാസ്ത്രവിഷയത്തില്‍ താല്‍പര്യമുള്ള ജില്ലയിലെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. നവംബര്‍ 23നാണ് സംസ്ഥാനതല മത്സരം. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരുലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 50000 രൂപ ക്യാഷ് അവാര്‍ഡും മൊമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് സീസണ്‍ 13ല്‍ വിജയികള്‍ക്ക് നല്‍കുന്നത്. സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി, ഭാരവാഹികളായ സുഗതന്‍ കരുവാറ്റ, സി ആര്‍ മുരളി, പ്രദീപ് മോഹന്‍, കെ ആര്‍ ഷാജിമോന്‍, എന്‍ വി ഗിരിജാകുമാരി, എം പി ശിവപ്രസാദ്, എം ഡി വിപിന്‍ദാസ്, ജോബി ജോര്‍ജ്, പ്രദീപ് കുമാര്‍, അരുണ്‍കുമാര്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






