തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന: 14 കടകള്‍ക്ക് നോട്ടീസ്
തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷാ പരിശോധന: 14 കടകള്‍ക്ക് നോട്ടീസ്

ഇടുക്കി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 14 കടകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. കഴിഞ്ഞ 19ന് തുടങ്ങിയ പരിശോധന മൂന്നുദിവസം നീണ്ടു. ജില്ലയിലെ ബേക്കറികളും ബോര്‍മകളുമാണ് കൂടുതലും പരിശോധിച്ചത്. വൃത്തിയില്ലായ്മ, ലേബല്‍ ചെയ്യുന്നതില്‍ നിയമലംഘനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ട് നടപടി സ്വീകരിച്ചു. 55 കടകളില്‍ പരിശോധനകള്‍ നടത്തി. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ രാഗേന്ദു, സ്‌നേഹ വിജയന്‍, ആന്‍മേരി ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






