മെഗാ വ്യാപാരമേളയ്ക്ക് വണ്ടിപ്പെരിയാറില്‍ തുടക്കം
മെഗാ വ്യാപാരമേളയ്ക്ക് വണ്ടിപ്പെരിയാറില്‍ തുടക്കം

ഇടുക്കി: കേരള വ്യാപാര വ്യവസായി ഏകോപനസമിതി വണ്ടിപ്പെരിയാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ വ്യാപാരമേളയ്ക്ക് തുടക്കം. ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കുന്ന വ്യാപാര മഹോത്സവം 2024 ജില്ല പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍ബുരാജ് അധ്യക്ഷനായി. നിശ്ചിത തുകയ്ക്ക് വ്യാപാര വ്യവസായി ഏകോപനസമിതി അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ ലഭിക്കും. നറുക്കെടുപ്പ് ജനുവരി 1ന് നടക്കും. ബൈക്ക്, ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, മിക്‌സി, കുക്കര്‍ തുടങ്ങി 75 ഓളം സമ്മാനങ്ങളാണ് നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട 10 വ്യാപാരികള്‍ക്ക് കൂപ്പണ്‍ വിതരണം ചെയ്തു. യുണിറ്റ് സെക്രട്ടറി റിയാസ് പി ഹമീദ്, ജില്ല ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, ടി എച്ച് തമ്പി, എം ആന്റണി, ബിലാല്‍ ശരീഫ്ബി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






