സിപിഐഎം പ്രകാശില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു
സിപിഐഎം പ്രകാശില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

ഇടുക്കി: സിപിഐഎം പ്രകാശ് ലോക്കല്‍ കമ്മിറ്റി എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ 2026 ആകുമ്പോള്‍ കേരളം ഉയര്‍ന്ന പുരോഗതി നേടുമെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏരിയ കമ്മിറ്റിയംഗം എം കെ അനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ജെ മാത്യു, ലോക്കല്‍ സെക്രട്ടറി എം ജെ ജോണ്‍, കാമാക്ഷി പഞ്ചായത്തംഗങ്ങളായ ഷേര്‍ളി ജോസഫ്, ജിന്റു ബിനോയ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






