വട്ടവടയില്‍ മേയാന്‍വിട്ട പശു ചത്തനിലയില്‍: കടുവ കൊന്നതായി സംശയം
വട്ടവടയില്‍ മേയാന്‍വിട്ട പശു ചത്തനിലയില്‍: കടുവ കൊന്നതായി സംശയം

ഇടുക്കി: മൂന്നാര്‍ വട്ടവടയില്‍ മേയാന്‍വിട്ട പശുവിനെ ചത്തനിലയില്‍ കണ്ടെത്തി. കടുവ കൊന്നതായി സംശയിക്കുന്നു. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം സ്വദേശി പി ശരവണന്റെ പശുവിന്റെ ജഡമാണ് പാതി ഭക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ പശുവിനെ കഴിഞ്ഞദിവസം രാവിലെയാണ് മേയാന്‍ വിട്ടത്. മടങ്ങിവരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒരുകിലോമീറ്റര്‍ അകലെ മൂന്നാം നമ്പര്‍ തേയില തോട്ടത്തിനുസമീപം ജഡം കണ്ടത്. രണ്ടുവര്‍ഷത്തിനിടയില്‍ നാലു പശുക്കളെയാണ് കടുവ കടിച്ചുകൊന്നത്.
What's Your Reaction?






