തൊപ്പിപ്പാള എസ്.എന്‍. സ്‌കൂള്‍ വാര്‍ഷികം
തൊപ്പിപ്പാള എസ്.എന്‍. സ്‌കൂള്‍ വാര്‍ഷികം

ഇടുക്കി: തൊപ്പിപ്പാള എസ്.എന്‍. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ ചിട്ടയോടെ പ്രവര്‍ത്തിച്ച കാലം മുമ്പ് ഉണ്ടായിട്ടില്ല. തൊപ്പിപ്പാള സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാന്‍ ഇടപെടല്‍ നടത്തുമെന്നും കെ ടി ബിനു പറഞ്ഞു.
എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ അധ്യക്ഷനായി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, മാനേജര്‍ കെ എസ് ബിജു, പ്രിന്‍സിപ്പല്‍ എ വി ആന്റണി, പിടിഎ പ്രസിഡന്റ് എന്‍ വി രാജു, വി വി ഷാജി, പ്രിയ ബിജു, പാര്‍വണ അഭിലാഷ് എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും അസിസ്റ്റന്റ് എന്‍ക്വയറി കമ്മിഷണര്‍ അപര്‍ണ സലിമിനെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






