കരളിന് രോഗബാധ: ദുബായില്‍ ഗുരുതരാവസ്ഥയിലുള്ള കട്ടപ്പന സ്വദേശിക്കായി സഹായം തേടി കുടുംബം
കരളിന് രോഗബാധ: ദുബായില്‍ ഗുരുതരാവസ്ഥയിലുള്ള കട്ടപ്പന സ്വദേശിക്കായി സഹായം തേടി കുടുംബം
ഇടുക്കി: കരളിലെ രോഗബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യംതേടി കുടുംബം. കട്ടപ്പന കാവുംപടി പുത്തന്‍പുരയ്ക്കല്‍ വിനോദ് ബാലനാണ് ദുബായ് റോയല്‍ എന്‍എംസി ആശുപത്രിയിലുള്ളത്. ബോധരഹിതനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഇതുവരെയുള്ള ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവായി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന നിര്‍ധന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.
What's Your Reaction?