കാലാവസ്ഥ വ്യതിയാനം: ഏലം കൃഷി പ്രതിസന്ധിയില്‍
കാലാവസ്ഥ വ്യതിയാനം: ഏലം കൃഷി പ്രതിസന്ധിയില്‍
ഇടുക്കി: കനത്ത വെയിലും മഴക്കുറവും ജില്ലയിലെ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പല തോട്ടങ്ങളിലും കഴിഞ്ഞ സീസണില്‍ വിളവെടുപ്പ് നടത്താനായില്ല. ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ ജലസേചനം നടത്തേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. എന്നാല്‍ ജലലഭ്യത കുറവുള്ള തോട്ടങ്ങളില്‍ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഒരു വര്‍ഷം ഏലത്തിന് ആറ് വിളവെടുപ്പാണുള്ളത്. എന്നാല്‍ ഇത്തവണ നാല് തവണപോലും വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഏലം കൃഷിക്ക് അനുയോജ്യമായ താപനില 28 ഡിഗ്രിയില്‍ താഴെയാണ്. എന്നാല്‍ ഇത്തവണ കര്‍ക്കിടകത്തില്‍പോലും ചൂട് 30 ഡിഗ്രിക്ക് മുകളിലായിരുന്നു. ഇതോടെ ഉല്‍പ്പാദനം കുത്തനെ കുറഞ്ഞു. ഒരുകിലോ ഏലക്കായ്ക്ക് വിപണിയില്‍ 3000 രൂപക്ക് മുകളില്‍ വിലയുണ്ട്. എന്നാല്‍ ഉല്‍പ്പാദനം പകുതിയില്‍ താഴെയായതോടെ വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കൃഷി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് തോട്ടം ഉടമകളും ഇടത്തരം കര്‍ഷകരും.
What's Your Reaction?