ചിന്നക്കനാലില്‍ പട്ടയഭൂമിയില്‍നിന്ന് വനംവകുപ്പ് കുടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷകന്‍
ചിന്നക്കനാലില്‍ പട്ടയഭൂമിയില്‍നിന്ന് വനംവകുപ്പ് കുടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷകന്‍
ഇടുക്കി: ചിന്നക്കനാലില്‍ പട്ടയഭൂമിയില്‍നിന്ന് വനംവകുപ്പ് കുടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഭൂവുടമ രംഗത്ത്. രാജകുമാരി വട്ടക്കുന്നേല്‍ സണ്ണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ചിന്നക്കനാല്‍ വില്ലേജിലെ സര്‍വേനമ്പര്‍ 147ല്‍ ഉള്‍പ്പെട്ട 94 സെന്റ് ഭൂമിയിലാണ് തര്‍ക്കം. 1970 മുതല്‍ ഈ ഭൂമിയില്‍ കൃഷി ചെയ്തുവരുന്നതാണെന്നും നിയമപരമായി ലഭിച്ച പട്ടയത്തിന്റെ അടിസ്ഥാനത്തില്‍ കരം അടച്ചുവരുന്നുണ്ടെന്നും സണ്ണി പറയുന്നു. 1996ല്‍ കെഎസ്ഇബി തടസവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് സണ്ണി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഭൂമിയില്‍ മറ്റ് വകുപ്പുകള്‍ക്ക് അവകാശമില്ലെന്നും സണ്ണിക്ക് കരം അടയ്ക്കാമെന്നും കോടതി ഉത്തരവിട്ടതായാണ് വിശദീകരണം. എന്നാല്‍ ഇപ്പോള്‍ കെഎസ്ഇബിയുടെ ഭൂമിയാണെന്ന തരത്തില്‍ വനംവകുപ്പ് വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് ആരോപണം. തന്റെ ഉടമസ്ഥതയിലുള്ള 94 സെന്റ് ഭൂമിക്ക് പുറമെ കൂട്ടുടമസ്ഥതയിലുള്ള സമീപത്തെ മറ്റൊരു 94 സെന്റ് ഭൂമിയിലും വനംവകുപ്പ് അവകാശവാദം ഉന്നയിച്ച് റവന്യു വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഭൂമി േൈകയറ്റമാണെന്ന ആരോപണം റവന്യു അധികൃതര്‍ നേരിട്ടുള്ള പരിശോധനകളിലൂടെ തള്ളിയതാണെന്നാണ് ഭൂവുടമയുടെ വാദം. റവന്യു വകുപ്പ് നല്‍കിയ സര്‍വേ സ്‌കെച്ചുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശമുണ്ടെന്നും കെഎസ്ഇബിക്ക് ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് തെളിയിക്കാനായാല്‍ വിട്ടുനല്‍കാന്‍ തയാറാണെന്നും സണ്ണി വ്യക്തമാക്കുന്നു. പട്ടയഭൂമിയില്‍നിന്ന് കുടിയിറക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സണ്ണിയുടെ തീരുമാനം. പതിറ്റാണ്ടുകളായി കൈവശംവച്ച് കൃഷി ചെയ്യുന്ന ഭൂമിയുടെ അവകാശം സംരക്ഷിക്കാനാണ് നിയമപോരാട്ടമെന്നും സണ്ണി പറയുന്നു.
What's Your Reaction?