ആനച്ചാല്‍ ആഡിറ്റ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം: ചിത്തിരപുരം കെഎസ്ഇബി ഡിവിഷന്‍ ഓഫീസ് പടിക്കല്‍ സമരവുമായി നാട്ടുകാര്‍
ആനച്ചാല്‍ ആഡിറ്റ് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം: ചിത്തിരപുരം കെഎസ്ഇബി ഡിവിഷന്‍ ഓഫീസ് പടിക്കല്‍ സമരവുമായി നാട്ടുകാര്‍
ഇടുക്കി: ആനച്ചാല്‍ ആഡിറ്റ് ഭാഗം മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ചിത്തിരപുരം കെഎസ്ഇബി ഡിവിഷന്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. കാലങ്ങളായി ഗ്രഹോപകരണങ്ങള്‍ കേടാകുന്നത് നിത്യസംഭവമാണ്. വോള്‍ട്ടേജ് പ്രശ്‌നംമൂലം കുടിവെള്ളം പോലും ലഭ്യമാകാത്ത അവസ്ഥയാണ്. എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം വേണമെന്ന് പ്രദേശവാസികളുടെ ആവശ്യം. അതേസമയം പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനോയി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം തേജസ്, പഞ്ചായത്തംഗം അഖില, പ്രദേശവാസികളായ രതീഷ്, രവി ഒ ആര്‍, കവിത, മുന്‍ മെമ്പര്‍ ഷാജന്‍ ആര്‍ സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?