ശാന്തന്‍പാറ ചേരിയാറിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്: മരണശേഷം വന്യമൃഗ ആക്രമണമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശാന്തന്‍പാറ ചേരിയാറിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്: മരണശേഷം വന്യമൃഗ ആക്രമണമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Nov 11, 2026 - 15:57
 0
ശാന്തന്‍പാറ ചേരിയാറിലെ മധ്യവയസ്‌കയുടെ മരണം കൊലപാതകം: മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്: മരണശേഷം വന്യമൃഗ ആക്രമണമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
This is the title of the web page

ഇടുക്കി: ശാന്തന്‍പാറ ചേരിയാറിലെ റാണിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കല്ലോ ഇരുമ്പുപോലുള്ള ആയുധമോ ഉപയോഗിച്ച് തലയ്ക്കടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണശേഷമാണ് റാണിയുടെ വലതുകൈയുടെ ഭാഗം വന്യമൃഗങ്ങള്‍ കടിച്ചെടുത്തതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞതായും കണ്ടെത്തി. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ശരീരത്തില്‍ ചവിട്ടേറ്റതിനെ തുടര്‍ന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. ചേരിയാറിലെ വീട്ടില്‍ റാണി ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാവിലെ അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് വീടിനുസമീപം മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കൊലപാതകം നടന്നത് മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവച്ചാണോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. വീടിന്റെ പിന്‍ഭാഗത്തുനിന്ന് രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെവച്ചാകാം റാണിക്കുനേരെ ആക്രമണമുണ്ടായതെന്നാണ് നിഗമനം. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീടിന്റെ പരിസരത്തുനിന്ന് ഏകദേശം 40 മീറ്റര്‍ അകലെ റാണി വീണതാകാമെന്നാണ് ഒരുസാധ്യത. അല്ലെങ്കില്‍ ആക്രമികള്‍ മൃതദേഹം അവിടെ എത്തിച്ച് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു. മോഷണമോ പീഡനശ്രേമമാണോ നടന്നിട്ടില്ല. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന അന്വേഷണത്തിലാണ് പൊലീസ്. സമീപത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഇവരെ കൂടാതെ റാണിയുടെ സാമ്പത്തിക ഇടപാടുകളുമായി  ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow