തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ യൂത്ത് കോണ്‍ഗ്രസ് ജന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്ര നടത്തി

തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ യൂത്ത് കോണ്‍ഗ്രസ് ജന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്ര നടത്തി

Nov 11, 2026 - 15:30
 0
തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ യൂത്ത് കോണ്‍ഗ്രസ് ജന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്ര നടത്തി
This is the title of the web page

ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ വോട്ടുകൊള്ളയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ ഒ ജെ ജനീഷ് നയിച്ച ജന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പദയാത്ര തൂക്കുപാലം മുതല്‍ നെടുങ്കണ്ടം വരെ പര്യടനം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിക്കണക്കിന് പേര്‍ അണിനിരന്നു. തൂക്കുപാലം ടൗണില്‍നിന്ന് ആരംഭിച്ച പദയാത്രയില്‍ ഡീന്‍ കുര്യാക്കോസ് എംപി, അഡ്വ. സേനാപതി വേണു എംഎല്‍എ, ഡിസിസി പ്രസിഡന്റ് സി പി മാത്യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, കെപിസിസി സെക്രട്ടറി എം എന്‍ ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. മുണ്ടിയെരുമ, താന്നിമൂട് എന്നിവിടങ്ങളിലൂടെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ച് നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow