തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ വടംവലി മത്സരം ഡിസംബര്‍ 30നും 31നും 

തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ വടംവലി മത്സരം ഡിസംബര്‍ 30നും 31നും 

Nov 11, 2026 - 15:16
 0
തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ വടംവലി മത്സരം ഡിസംബര്‍ 30നും 31നും 
This is the title of the web page

ഇടുക്കി: തങ്കമണി ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ വടംവലി മത്സരത്തോടനുബന്ധിച്ചുള്ള  സ്വാഗതസംഘം ഓഫീസ് തുറന്നു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. കഴിഞ്ഞ 25 വര്‍ഷമായി നടത്തിവരുന്ന വടംവലി മത്സരവും ഡ്രൈവേഴ്‌സ് യൂണിയന്‍ കുടുംബ സംഗമവും ഡിസംബര്‍ 30, 31 തീയതികളില്‍ നടക്കും. മത്സരങ്ങളില്‍നിന്ന് ലഭിക്കുന്ന തുക പഞ്ചായത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്കും നിര്‍ധനര്‍ക്കും ചികിത്സാസഹായം നല്‍കും.
യൂണിയന്‍ പ്രസിഡന്റ് ബിനോയി പിജെ അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ജെ ഷൈന്‍, സിപിഐഎം ഏരിയ കമ്മിറ്റിയംഗം എം ജെ ജോണ്‍, സ്വാഗതസംഘം രക്ഷാധികാരി എം വി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറി ഭുവനേന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ റോയി കുന്നുംപുറത്ത്, സിജു നല്ലനിരപ്പേല്‍, ഷൈജു കൊട്ടാരം എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow