കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കട്ടപ്പനയില്‍ പതാകദിനം ആചരിച്ചു
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കട്ടപ്പനയില്‍ പതാകദിനം ആചരിച്ചു
ഇടുക്കി: കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ജില്ലാതല പതാകദിനം ആചരിച്ചു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പ്രസിഡന്റ് അനില്‍ കൂവപ്ലാക്കല്‍ പതാക ഉയര്‍ത്തി. സംസ്ഥാനത്തുടനീളം ആയിരം കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. സംസ്ഥാന സെക്രട്ടറി സി എസ് രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡന്റ് ജോജോ കുടക്കച്ചിറ, ജില്ലാ ട്രഷറര്‍ വര്‍ഗീസ് കണ്ണന്താനം, സി എം അസീസ്, അനൂപ് കാഞ്ചിയാര്‍, സാജു വള്ളക്കടവ്, മാര്‍ട്ടിന്‍ മാത്യു, സി എസ് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?