നെടുങ്കണ്ടം-കട്ടക്കാല റോഡ്:  കരാര്‍ നല്‍കിയതില്‍ ആരോപണവുമായി നാട്ടുകാര്‍ 

നെടുങ്കണ്ടം-കട്ടക്കാല റോഡ്:  കരാര്‍ നല്‍കിയതില്‍ ആരോപണവുമായി നാട്ടുകാര്‍ 

Aug 11, 2025 - 10:12
 0
നെടുങ്കണ്ടം-കട്ടക്കാല റോഡ്:  കരാര്‍ നല്‍കിയതില്‍ ആരോപണവുമായി നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം-കട്ടക്കാല റോഡ് നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരന് വീണ്ടും കരാര്‍ പുതുക്കി നല്‍കിയതായി ആരോപണം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ നവീകരണത്തിന് നടപടികള്‍ ആരംഭിച്ചത് നാട്ടുകാരുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. നാലര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിനായി അഞ്ചര കോടി രൂപാ അനുവദിക്കുകയും 2023ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. 11 മാസംകൊണ്ട് മികച്ച നിലവാരത്തില്‍ റോഡ് നിര്‍മിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഏതാനും ഭാഗത്ത് മണ്ണ് ജോലികള്‍ ചെയ്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. കരാര്‍ കമ്പനിയെ നിരന്തരം ബന്ധപ്പെട്ടിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യ കരാര്‍ അവസാനിച്ചതോടെ, കരാര്‍ പുതുക്കിയും നല്‍കി. പുതിയ കരാറിന്റെ കാലാവധിയും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. നിലവിലെ സാഹചര്യത്തില്‍ കാലാവധിക്കുള്ളില്‍ നിര്‍മാണം എങ്ങുമെത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കുഴികള്‍ക്കുപുറമെ പല ഭാഗത്തും മണ്ണ് ജോലികള്‍ ചെയ്തിരിക്കുന്നതിനാല്‍ മഴ ശക്തമാകുമ്പോള്‍ കാല്‍ നടയാത്രപോലും സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow