ലോക ആദിവാസി ദിനാചരണം: മുതുവാസംഗമം ചിന്നക്കനാലില്‍ നടത്തി
ലോക ആദിവാസി ദിനാചരണം: മുതുവാസംഗമം ചിന്നക്കനാലില്‍ നടത്തി
ഇടുക്കി: ലോക ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി മുതുവാസംഗമം ചിന്നക്കനാലില്‍ നടന്നു. എടിഡിഓ എ കന്തസ്വാമി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 140 ഉന്നതികളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് സംഗമം സംഘടിപ്പിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, പട്ടയം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മുതുവാന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഉള്ളവരുടെ ഉന്നമനം ലക്ഷ്യം വെച്ച് വിവിധ കുടികളില്‍ നിന്നുള്ള കാണിമാര്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ പ്രത്യേക സംഗമവും നടത്തി. അടിസ്ഥാന സൗകര്യ വികസനം, സമ്പത്തിക വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചു. കെ സേതുരാമന്‍ ഐപിഎസ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികൃഷ്ണന്‍ കെ വി തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?