കനത്ത മഴയില്‍ ചെറുതോണി ടൗണില്‍ യാത്രാദുരിതം: മലിനജലം ഒഴുകുന്നത് റോഡിലൂടെ

കനത്ത മഴയില്‍ ചെറുതോണി ടൗണില്‍ യാത്രാദുരിതം: മലിനജലം ഒഴുകുന്നത് റോഡിലൂടെ

Aug 13, 2026 - 11:25
 0
കനത്ത മഴയില്‍ ചെറുതോണി ടൗണില്‍ യാത്രാദുരിതം: മലിനജലം ഒഴുകുന്നത് റോഡിലൂടെ
This is the title of the web page

ഇടുക്കി: മഴ കനത്തതോടെ ചെറുതോണി ടൗണിലെ പ്രധാന റോഡിലൂടെ മലിനജലവും മാലിന്യങ്ങളും കൂട്ടത്തോടെ കുത്തിയൊഴുകി കാല്‍നടയാത്രപോലും ദുഷ്‌കരമായി. ഡ്രൈനേജ് സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇവിടെ തീരാദുരിതം തീര്‍ക്കുന്നത്. മഴപെയ്താല്‍ സമീപത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറും. ഓടകള്‍ കൃത്യമായി ശുചീകരിക്കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം കടകളിലേക്ക് അടിച്ചു തെറിക്കുന്നതും കച്ചവടക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. 
ചെറുതോണി-മണിയാറന്‍കൂടി റോഡില്‍ വഞ്ചിക്കവല ഭാഗത്തുനിന്നാണ് വലിയതോതില്‍ വെള്ളം ടൗണിലേക്ക് ഒഴുകിയെത്തുന്നത്. പൊതുമരാമത്ത് വിഭാഗം ഓടകള്‍ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കാടുകയറിയും മാലിന്യങ്ങള്‍ കുന്നുകൂടിയും കിടക്കുന്ന ഓടകളിലൂടെ മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ സാധിക്കുന്നില്ല. ഓടകള്‍ അടിയന്തരമായി വൃത്തിയാക്കി മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം അധികൃതര്‍ ഒരുക്കണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow