ജില്ലാ ഓണം ടൂറിസം വാരാഘോഷം ചെറുതോണിയില്‍ തുടങ്ങി
ജില്ലാ ഓണം ടൂറിസം വാരാഘോഷം ചെറുതോണിയില്‍ തുടങ്ങി
ഇടുക്കി: ജില്ലാ ഓണം ടൂറിസം വാരാഘോഷമായ 'ഓണോത്സവ് 2026'ന് ചെറുതോണിയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിര്‍വഹിച്ചു. 21 മുതല്‍ 31 വരെയാണ് ജില്ലയില്‍ ഓണം വാരാഘോഷ പരിപാടികള്‍ നടക്കുന്നത്. ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനത്തുനിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ റോയി കെ പൗലോസ് എംഎല്‍എ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, എഡിഎം മിനി ജോണ്‍, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
What's Your Reaction?