ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ മാവേലി മഹോത്സവം 22ന് കട്ടപ്പനയില്‍

ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ മാവേലി മഹോത്സവം 22ന് കട്ടപ്പനയില്‍

Aug 21, 2026 - 17:21
 0
ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ മാവേലി മഹോത്സവം 22ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ കട്ടപ്പന പൗരാവലിയുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാവേലി മഹോത്സവവും സാംസ്‌കാരിക ഘോഷയാത്രയും ശനിയാഴ്ച നടക്കും. വൈകിട്ട് 4ന് നഗരസഭ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചെണ്ടമേളം, നാസിക് ഡോള്‍, കഥകളി, തെയ്യം, പരുന്താട്ടം, മയൂരനൃത്തം തുടങ്ങിയ വിവിധ കലാരൂപങ്ങള്‍, മാവേലി വേഷധാരികള്‍, ബൊമ്മകള്‍, രഥം എന്നിവയുടെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്ര നഗരം ചുറ്റി നഗരസഭ മിനി സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ്, മലനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് 5ന് തീറ്റമത്സരവും തുടര്‍ന്ന് സംഗീതസന്ധ്യയും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ്, ജനറല്‍ സെക്രട്ടറി എസ് സൂര്യലാല്‍, രക്ഷാധികാരി കെ വി വിശ്വനാഥന്‍, ഭാരവാഹികളായ ടോമി ആനിക്കാമുണ്ട, പി പി കിഷോര്‍, ജാക്‌സണ്‍ സ്‌കറിയ, ബിനോയി കല്ലോലിപ്പറമ്പില്‍, ജെയ്ബി ജോസഫ്, ആഷിസ് ഓവേലില്‍, അജിത്ത് ആന്റണി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow