വിദ്യാര്‍ഥിക്ക് പുതിയ സൈക്കിള്‍: ആഗ്രഹം സഫലമാക്കി പ്രവാസി
വിദ്യാര്‍ഥിക്ക് പുതിയ സൈക്കിള്‍: ആഗ്രഹം സഫലമാക്കി പ്രവാസി
ഇടുക്കി: സ്വന്തമായി ഒരു സൈക്കിള്‍ എന്ന വിദ്യാര്‍ഥിയുടെ ആഗ്രഹം പ്രവാസി സഫലമാക്കി. അണക്കര ഗവ. എച്ച്എസിലെ വിദ്യാര്‍ഥിക്കാണ് അധ്യാപകരുടെയും പൊതുപ്രവര്‍ത്തകരുടെയും ഇടപെടലില്‍ സൈക്കിള്‍ ലഭിച്ചത്. നിര്‍ധന കുടുംബത്തില്‍പെട്ട കുട്ടി സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം സൈക്കിള്‍ വാങ്ങുന്നതിന് പണം സമ്പാദിക്കുന്നതിനായി വൈകുന്നേരം വീടിനുസമീപമമുള്ള കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈവിവരമറിഞ്ഞ സ്‌കൂളിലെ അധ്യാപിക കെ എസ് പ്രീത, അണക്കര സ്വദേശി ലിജോ ജെയിംസിനെ ഇക്കാര്യമറിയിച്ചു. ഇദ്ദേഹം സമൂഹമാധ്യമത്തില്‍ വിവരം പങ്കുവച്ചതോടെ പ്രവാസിയായ മലയാളി സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച ലിജോയും പൊതുപ്രവര്‍ത്തകന്‍ സാബു കുറ്റിപ്പാലയ്ക്കലും സ്‌കൂളിലെത്തി പുതിയ സൈക്കിള്‍ അധ്യാപകരെ ഏല്‍പ്പിച്ചു.(കുട്ടിയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ഒഴിവാക്കുന്നു)
What's Your Reaction?