വാത്തിക്കുടി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കെ കെ എഫ് ധര്‍ണ
വാത്തിക്കുടി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കെ കെ എഫ് ധര്‍ണ

ഇടുക്കി: കേരള കര്‍ഷക ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാത്തിക്കുടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി എം പി ജില്ലാ സെക്രട്ടറി കെ എ കുര്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷി മേഖലയിലെ വില തകര്‍ച്ച പരിഹരിക്കുക, വിള ഇന്‍ഷുറന്‍സ് പരിഷ്‌കരിക്കുക, വന്യജീവി ആക്രമണം തടയാന്‍ പഞ്ചായത്ത് തല കര്‍മ്മ സേന രൂപീകരിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ആര്‍ആര്‍റ്റി ടീമിനെ ഉടന്‍ നിയമിക്കുക വന്യജീവി ആക്രമണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായി ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 50 ലക്ഷവും ആയി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് സമരം സംഘടിപ്പിച്ചത്.കേരള കര്‍ഷക ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അനീഷ് ചേനക്കര മുഖ്യ പ്രഭാഷണം നടത്തി. കെ കെ എഫ് ജില്ലാ പ്രസിഡന്റ് ബിജു നെടുവാരത്ത്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോയ് വര്‍ഗീസ്, കൊന്നത്തടി ഡിസിസി മെമ്പര്‍ ജോസ് മുളഞ്ചിറ, കൊന്നത്തടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന്‍ നായര്‍, സി എം പി ജില്ലാ ജോയിന്റ് സെക്രട്ടറി എല്‍ രാജന്‍, സോയി മോന്‍ സണ്ണി, സാജു കാരക്കുന്നേല്‍, തോമസ് അരയത്തിനാല്‍, അഗസ്റ്റിന്‍ മാത്യു, ബിജു വിശ്വനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






