ചിന്നക്കനാലില്‍ സര്‍വകക്ഷി യോഗംചേര്‍ന്നു: ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

ചിന്നക്കനാലില്‍ സര്‍വകക്ഷി യോഗംചേര്‍ന്നു: ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

Nov 11, 2026 - 15:39
 0
ചിന്നക്കനാലില്‍ സര്‍വകക്ഷി യോഗംചേര്‍ന്നു: ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും
This is the title of the web page

ഇടുക്കി: ചിന്നക്കനാലില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സര്‍വകക്ഷിയോഗം ചേര്‍ന്നു. വിവിധ കര്‍ഷക, വ്യാപാര സംഘടനകള്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സര്‍ക്കാരിന് വിദശമായ റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു. ഭൂപ്രശ്‌നങ്ങള്‍ക്കും മനുഷ്യ-വന്യജീവി സംഘര്‍ഷവും വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. ഭൂവിഷയത്തിലെ അനിശ്ചിതത്വങ്ങളും വനംവകുപ്പുമായുള്ള തര്‍ക്കങ്ങളും ജനജീവിതത്തെ ബാധിക്കുന്നതും ചര്‍ച്ചയായി. ഭൂപ്രശ്‌നങ്ങള്‍ നിരവധി കുടുംബങ്ങളുടെ ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാക്കുന്നതായും വിലയിരുത്തി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്ര റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം ബേബി ഉദ്ഘാടനംചെയ്തു. ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, അതിജീവന പോരാട്ട വേദി ചെയര്‍മാന്‍ റസാഖ് ചൂരവേലി, വി എക്‌സ് ആല്‍ബിന്‍, വേല്‍മണി, എ ദാസ്, പി എ മൈക്കിള്‍, വേലുച്ചാമി, കനകരാജ്, രാമയ്യ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow