കാമാക്ഷി പഞ്ചായത്തിലെ ജാഗ്രത സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തി
കാമാക്ഷി പഞ്ചായത്തിലെ ജാഗ്രത സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി നടത്തി
ഇടുക്കി: കാമാക്ഷി പഞ്ചായത്തും ഐസിഡിഎസും ചേര്‍ന്ന് വാര്‍ഡ്തല ജാഗ്രത സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അമ്പിളി ജോസഫ്, അഞ്ചുമോള്‍ ബിജു എന്നിവര്‍ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്റാ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ഷേര്‍ളി ജോസഫ്, ചെറിയാന്‍ കട്ടക്കയം, എംജെ ജോണ്‍, ജോസ് തൈച്ചേരി, അജയന്‍ എന്‍ആര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഡി മറിയാമ്മ, ബബിത കെ ബി എന്നിവര്‍ സംസാരിച്ചു. ജോളി കുരുവിള, ആന്‍സമ്മ മൈക്കിള്‍, സെലിന്‍ എ എ, അനിമോള്‍ എം ബി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?