മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതി പരിശോധന നടത്തി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതി പരിശോധന നടത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതി അംഗങ്ങള്‍ പരിശോധന നടത്തി. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ നിരീക്ഷണ സമിതിയാണ് പരിശോധന നടത്തിയത്. തേക്കടി ബോട്ട് ലാന്‍ഡിങ്ങില്‍നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പോയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പില്‍വേ, ഗാലറികള്‍ എന്നിവ പരിശോധിച്ചു. കഴിഞ്ഞ മാര്‍ച്ച് 22ന് ആയിരുന്നു സംഘം മുമ്പ് ഡാമില്‍ പരിശോധന നടത്തിയത്.134.80 അടിയാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. തമിഴ്‌നാട് പ്രതിനിധികളായ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജെ. ജയകാന്തന്‍, കേരള പ്രതിനിധികളായ ജലവിഭവ വകുപ്പ് അഡീഷണല്‍ ചിഫ് സെക്രട്ടറി ബിസ്വനാഥ് സിന്‍ഹ, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രിയേഷ്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകന്‍ ആനന്ദ് രാമസ്വാമി, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗം രാകേഷ് ടോറ്റെജ, കാവേരി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഡാമിലെ പരിശോധനകള്‍ക്കുശേഷം സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മധുരയില്‍ യോഗം ചേരും.
What's Your Reaction?

