ബിജെപി ഉപ്പുതറ പഞ്ചായത്ത് ഓഫീസ് ധര്‍ണ നവംബര്‍ 1ന്
ബിജെപി ഉപ്പുതറ പഞ്ചായത്ത് ഓഫീസ് ധര്‍ണ നവംബര്‍ 1ന്
ഇടുക്കി: ഉപ്പുതറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി കേരളപ്പിറവി ദിനത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. ആരോപണ വിധേയരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ടില്‍ തുടങ്ങിയവര്‍ക്കെതിരെ റവന്യു റിക്കവറി ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
What's Your Reaction?

