ഉപ്പുതറ വട്ടപ്പാറ-പൊരികണ്ണി റോഡിലെ കലുങ്ക് നിര്‍മാണം ഉടന്‍
ഉപ്പുതറ വട്ടപ്പാറ-പൊരികണ്ണി റോഡിലെ കലുങ്ക് നിര്‍മാണം ഉടന്‍
ഇടുക്കി: ഉപ്പുതറ വട്ടപ്പാറ -പൊരികണ്ണി റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കലുങ്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ഉപ്പുതറ പഞ്ചായത്തിന്റെ 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. കുടിയേറ്റകാലം മുതല്‍ ഉപയോഗിച്ച് വരുന്ന ഈ മണ്‍റോഡിലൂടെ യാത്ര ഏറെ ദുഷ്‌കരമാണ്. മഴക്കാലമായാല്‍ റോഡിന് നടുവിലൂടെ ഒഴുകുന്ന തോട് നിറയുന്നതോടെ പ്രദേശവാസികള്‍ക്ക് രണ്ട് കരകളിലേയ്ക്ക് പോകാന്‍ സാധിക്കാതെ വരും. നൂറിലേറെ വിദ്യാര്‍ഥികളും പ്രദേശവാസികളും സഞ്ചരിക്കുന്ന ഭാഗത്ത് ഒരു കലുങ്ക് നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. കലുങ്കിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഇതോടൊപ്പം പഞ്ചായത്തിന്റെ വിവിധ റോഡുകളുടെ നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഭണ്ഡാരം പടി ഭാഗത്ത് കലുങ്ക് നിര്‍മിക്കുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ എംഎല്‍എ വാഴൂര്‍ സോമന്റെ വികസനഫണ്ടില്‍നിന്ന് പൊരികണ്ണി-ചപ്പാത്ത് റോഡിന് 40 ലക്ഷം രൂപയും പത്തേക്കര്‍ -അക്കുപ്പാലം അങ്കണവാടി റോഡിന് 40 ലക്ഷം രൂപയും നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്.
What's Your Reaction?

