ശ്രീനാരായണ ഗുരുജയന്തിയാഘോഷം വണ്ടിപ്പെരിയാറില്‍
ശ്രീനാരായണ ഗുരുജയന്തിയാഘോഷം വണ്ടിപ്പെരിയാറില്‍

ഇടുക്കി : വണ്ടിപ്പെരിയാറിലെ വിവിധ ശാഖകളുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 70-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശാഖ ഓഫീസുകളില്‍ മാത്രമായി ആഘോഷം നടത്തണമെന്ന് എസ്എന്‍ഡിപി നേരത്തെ അറിയിച്ചിരുന്നു. വണ്ടിപ്പെരിയാര്‍ മാതൃശാഖ 1494 ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കലേഷ് കുമാര്‍ അധ്യക്ഷനായി. പ്രസിഡന്റ് ശിവാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ ടൗണ്‍ 3839-ാം നമ്പര്‍ ശാഖയില്‍ നടന്ന പരിപാടി പീരുമേട് യൂണിയന്‍ സെക്രട്ടറി കെ പി ബിനു കീന്തനാനികള്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി കെ ഗോപിനാഥന്‍ അധ്യക്ഷനായി.എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് പി നാലിക്ഷന്‍, വൈസ് പ്രസിഡന്റ് പി ടി മോഹനന്‍ യൂണിയന്‍ കമ്മിറ്റിയംഗം രാജേഷ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






