എസ്എന്‍ഡിപി യോഗം പൈനാവ് ശാഖ ഗുരുദര്‍ശനം നടത്തി
എസ്എന്‍ഡിപി യോഗം പൈനാവ് ശാഖ ഗുരുദര്‍ശനം നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം പൈനാവ് ശാഖ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, എംപ്ലോയീസ് കുടുംബ യൂണിറ്റ്, കുടുംബയോഗങ്ങള്‍, കുടുംബ യൂണിറ്റുകള്‍, ബാലജനയോഗം, സൈബര്‍ സേന എന്നിവര്‍ ചേര്‍ന്ന് ഗുരുദര്‍ശനം സംഘടിപ്പിച്ചു. ഇടുക്കി യൂണിയന്‍ വനിതാ സംഘം പ്രസിഡന്റ് പ്രീത ബിജു ഉദ്ഘാടനം ചെയ്തു. ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ 'ശ്രീനാരായണ ധര്‍മം കുടുംബജീവിതത്തില്‍' എന്ന വിഷയത്തില്‍ സ്വാമിനി നിത്യചിന്മയി ക്ലാസ് നയിച്ചു. ശാഖ പ്രസിഡന്റ് ടി ബി മോഹനന്‍ അധ്യക്ഷനായി. ശാഖാ സെക്രട്ടറി പി കെ വിജയന്‍, വൈസ് പ്രസിഡന്റ് ഡോ. ഷീല കമലാധരന്‍, യൂണിയന്‍ കമ്മിറ്റിയംഗം പി കെ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?