വണ്ടിപ്പെരിയാറില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ ഒരേക്കര്‍ സ്ഥലം കത്തി നശിച്ചു
വണ്ടിപ്പെരിയാറില്‍ പോബ്‌സ് എസ്റ്റേറ്റിന്റെ ഒരേക്കര്‍ സ്ഥലം കത്തി നശിച്ചു

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂളിന് സമീപം പോബ്‌സ് എസ്റ്റേറ്റിന്റെ ഒരേക്കര്‍ സ്ഥലം സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ എസ്‌റ്റേറ്റിന്റെ 6ലേറെ സ്ഥലങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. വേനല്‍ കടുത്തതോടെ തോട്ടം മേഖലയില്‍ സാമൂഹ്യ വിരുദ്ധശല്യം വര്‍ധിച്ചുവരികയാണെന്നും പൊലീസും അധികാരികളും ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






