പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി
പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി

ഇടുക്കി: ജില്ല പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ഏലപ്പാറ, പീരുമേട് എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. ജില്ല പ്രസിഡന്റ് പാസ്റ്റര്‍ ഷാജി, സെക്രട്ടറി രതീഷ് ഏലപ്പാറ, പാസ്റ്റര്‍ ടോം തോമസ്, പാസ്റ്റര്‍ സന്തോഷ് ഇടക്കര, ബ്രദര്‍ അലക്‌സ് കട്ടപ്പന, പാസ്റ്റര്‍ സുനില്‍, പാസ്റ്റര്‍ കുര്യാക്കോസ് കുടക്കച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






