കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ സംസ്‌കൃത പ്രദര്‍ശിനി നടത്തി
കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ സംസ്‌കൃത പ്രദര്‍ശിനി നടത്തി
ഇടുക്കി: കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ സംസ്‌കൃത പ്രദര്‍ശിനി
നടത്തി. വിദ്യാര്‍ഥികളില്‍ സംസ്‌കൃത ഭാഷാ ജ്ഞാനം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
സംസ്‌കൃതം വിഭാഗം നടത്തിയ പ്രദര്‍ശനത്തില്‍ നിത്യോപയോഗ സാധനങ്ങള്‍, പണി ആ യുധങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പുഷ്പങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വസ്തുക്കള്‍ അവയുടെ സംസ്‌കൃത നാമം രേഖപ്പെടുത്തിയാണ് യുപി വിഭാഗം വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തിന് ഒരുക്കിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ എസ് മധു, സംസ്‌കൃത അധ്യാപിക കെ എന്‍ സുജ, സ്റ്റാഫ് സെക്രട്ടറി സൗമ്യ പ്രദീപ്, അധ്യാപകരായ കെ ജി ലിന്‍സ്, സ്മിത ബിജു, ശ്രീമോള്‍ കെ എസ്, ഗ്രീഷ്മ കൃഷ്ണന്‍, സ്‌കൂള്‍ പ്രൈം മിനിസ്റ്റര്‍ തീര്‍ത്ഥ വിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
What's Your Reaction?