പഴയരിക്കണ്ടം പാലത്തില്‍ കുഴി: വാഹനങ്ങള്‍ക്ക് ഭീഷണി
പഴയരിക്കണ്ടം പാലത്തില്‍ കുഴി: വാഹനങ്ങള്‍ക്ക് ഭീഷണി
ഇടുക്കി: ആലപ്പുഴ മധുര സംസ്ഥാന പാത കടന്നുപോകുന്ന പഴയരിക്കണ്ടം പാലത്തില്‍ വലിയ ഗര്‍ദം രൂപപ്പെട്ടത് വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള പാലം അപകടാവസ്ഥയിലായിട്ടും പിഡബ്ല്യുഡി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലാണ് ആരോപണം. ദിവസേന 100ലേറെ വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. ഹൈറേഞ്ച് ലോറേഞ്ചുകളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പാതയിലെ ഈ പാലം തകര്‍ന്നാല്‍ 100 കീലോമീറ്ററിലധികം ദൂരം സഞ്ചരിച്ചാല്‍ മാത്രമേ തൊടുപുഴയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. പാലത്തില്‍ ഗര്‍ദം രൂപപ്പെട്ട ഭാഗത്ത് അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍പോലും അധികൃതര്‍ തയാറായിട്ടില്ല. പ്രദേശവാസികള്‍ നാട്ടിയമരക്കമ്പ് മാത്രമാണ് മുന്നറിയിപ്പ് സംവിധാനമായിട്ടുള്ളത്. അടിയന്തരമായി പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തി വാഹന കാല്‍നട യാത്രികര്‍ക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

