ജില്ലയില്‍ പ്ലസ്ടു വിജയം 83.44 ശതമാനം: വിഎച്ച്എസ്ഇ 68.57 ശതമാനം
ജില്ലയില്‍ പ്ലസ്ടു വിജയം 83.44 ശതമാനം: വിഎച്ച്എസ്ഇ 68.57 ശതമാനം

ഇടുക്കി: പ്ലസ്ടു പരീക്ഷയില്‍ ജില്ലയില്‍ 83.44 ശതമാനം വിജയം. പരീക്ഷയെഴുതിയ 9813 വിദ്യാര്‍ഥികളില്‍ 8188 പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. 1216 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. പീരുമേട്, മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍, അട്ടപ്പള്ളം സെന്റ് തോമസ് ഇഎം എച്ച്എസ്എസ് എന്നിവര്‍ നൂറുശതമാനം വിജയം നേടി.
ടെക്നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 65 ശതമാനമാണ് വിജയം. 141 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 93 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 6 വിദ്യാര്‍ഥികളാണ്.
ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 396 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 153 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 38. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 3 പേര്‍. വിഎച്ച്എസ്ഇ പരീക്ഷയില്‍ 68.57 ശതമാനമാണ് വിജയം. 1015 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 696 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
What's Your Reaction?






