പ്ലസ് ടു ഉന്നത വിജയം നേടി കട്ടപ്പന ഓസാനം സ്കൂൾ.
പ്ലസ് ടു ഉന്നത വിജയം നേടി കട്ടപ്പന ഓസാനം സ്കൂൾ.

ഇടുക്കി : പ്ലസ് ടു ഫലം പ്രഖ്യാപിച്ചപ്പോൾ ഉന്നത വിജയം നേടി കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ. പരീക്ഷ എഴുതിയ 91 വിദ്യാർഥികളിൽ 90 പേരും തുടർ പഠനത്തിന് യോഗ്യത നേടി.എട്ടു വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും അഞ്ചു വിദ്യാർത്ഥികൾ 5 എ പ്ലസും നേടി. ഹോം സയൻസ് ബാച്ചിലെ എല്ലാ വിദ്യാർഥികളും വിജയിച്ചത് മറ്റൊരു നേട്ടമാണ്. മികച്ച റിസൾട്ട് ലൂടെ സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർഥികളെയും അധ്യാപകരെയും മാനേജർ ഫാ. ജോസ് മാത്യുപറപ്പല്ലിൽ, പ്രിൻസിപ്പൽ ഫാദർ മനു മാത്യു, പിടിഎ പ്രസിഡന്റ് സജി നല്ലുവീട്ടിൽ എന്നിവർ അഭിനന്ദിച്ചു.
What's Your Reaction?






