എകെപിഎ വണ്ടിപ്പെരിയാറില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി
എകെപിഎ വണ്ടിപ്പെരിയാറില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി

ഇടുക്കി: ഓള്‍ കേരളാ ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷന്‍ വണ്ടിപ്പെരിയാര്‍ യൂണിറ്റ് സംഘടനാ സ്ഥാപകന്‍ ജോസഫ് ചെറിയാന്‍ അനുസ്മരണവും ലഹരി വിരുദ്ധ സെമിനാറും യൂണിറ്റ് എസ്എച്ച്ജി രൂപീകരണവും സംഘടിപ്പിച്ചു. ജില്ലാവൈസ് പ്രസിഡന്റ് ജോസഫ് മാത്യു അനുസ്മരണ പ്രഭാഷണം നടത്ത. ജോസഫ് ചെറിയാന്റെ ഛായാചിത്രത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ കമല അധ്യക്ഷനായി. സെക്രട്ടറി ഷെബിന്‍ ജോസ് സ്വാഗതമാശംസിച്ചു. വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശി കല ലഹരി വിരുദ്ധ സന്ദേശം നല്‍കി. എകെപിഎ മേഖലാ പ്രസിഡന്റ് ജോഷി ഗ്യാലക്‌സി പുതിയ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം ചെയ്തു. വണ്ടിപ്പെരിയാര്‍ യൂണിറ്റ് സ്വയം സഹായ സംഘം രൂപീകരണം അഴുത ബ്ലോക്ക് എസ്എച്ച്ജി ഫെഡറേഷന്‍ സെക്രട്ടറി പികെ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാക്കമ്മിറ്റിയംഗം രഞ്ജിത്ത് ഗോപിനാഥ്, മേഖലാ ട്രഷറര്‍ ജി ജോസുരഭി, വൈസ് പ്രസിഡന്റ് റെജി വെള്ളാരംകുന്ന്, വൈസ് പ്രസിഡന്റ് സാബു മരിയ, ജോയിന്റ് സെക്രട്ടറി നവീന്‍ വര്‍ഗീസ്, പിആര്‍ഒ വിഷ്ണു, അണക്കര യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍, സെക്രട്ടറി ജിന്‍സ്, കുമളി യൂണിറ്റ് പ്രസിഡന്റ് ജെയിന്‍, മേഖലാ സെക്രട്ടറി സോണിയാ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






