ആറാംമൈലില്‍ ടിപ്പറിടിച്ച് വയോധികന് ഗുരുതര പരിക്ക്
ആറാംമൈലില്‍ ടിപ്പറിടിച്ച് വയോധികന് ഗുരുതര പരിക്ക്
ഇടുക്കി: ചക്കുപള്ളം ആറാംമൈലില്‍ അമിത വേഗതയിലെത്തിയ ടിപ്പറിടിച്ച് കാല്‍നടയാത്രികന് ഗുരുതരമാരി പരിക്കേറ്റു. ആറാംമൈല്‍ സ്വദേശി ജോസിനാണ് (75) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടം നടക്കുന്ന സമയം ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ സമയങ്ങളില്‍ ഭാരമേറിയ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും ഡ്രൈവര്‍മാരുടെ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ തടയാനും മോട്ടോര്‍ വാഹന വകുപ്പും പൊലീസും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?