രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ക്യാമ്പയിന്‍ നടത്തി
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ക്യാമ്പയിന്‍ നടത്തി
ഇടുക്കി: രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും ഗവ. സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വൈബ് ഫോര്‍ വെല്‍നസ് എന്ന പേരില്‍ ആരോഗ്യ ക്യാമ്പയിനും ട്രെക്കിങ്ങും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം ഈശ്വരന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യം ആനന്ദം വൈബ് ഫോര്‍ വെല്‍നസ് എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ നടപ്പിലാക്കിയത്. ക്യാമ്പയിന്റെ ഭാഗമായി മുള്ളംതണ്ട് മലയിലേക്ക് ട്രക്കിങും എന്‍എന്‍എസ് യൂണിറ്റ് അംഗങ്ങള്‍ കുരുവിളസിറ്റി ടൗണില്‍ ലഹരിവിരുദ്ധ ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയം ജോയി, ബ്ലോക്ക് പഞ്ചായത്തംഗം പി രാജാറാം, പഞ്ചായത്തംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്റാ കുര്യന്‍, ഡോ. അജിത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജു ജോര്‍ജ്, ജെഎച്ച്‌ഐമാരായ രതീഷ് പി ആര്‍, ഹാറൂണ്‍ ഹബീബ്, സിന്ധു റ്റി ജി, മഞ്ജു ഒ വി, മിജോമോള്‍ ജെയിംസ് എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി. ട്രക്കിങ്ങിന് ശേഷം മലമുകളില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമായി ആരോഗ്യസെമിനാറും നടന്നു.
What's Your Reaction?