കെ സലിംകുമാര്‍ ഏലപ്പാറയില്‍ പര്യടനം നടത്തി

കെ സലിംകുമാര്‍ ഏലപ്പാറയില്‍ പര്യടനം നടത്തി

Apr 2, 2026 - 12:31
 0
കെ സലിംകുമാര്‍ ഏലപ്പാറയില്‍ പര്യടനം നടത്തി
This is the title of the web page

ഇടുക്കി: പീരുമേട് നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സലിംകുമാര്‍ ഏലപ്പാറയില്‍ പര്യടനം നടത്തി. പുള്ളിക്കാനത്ത് ആരംഭിച്ച് ഏലപ്പാറയില്‍ റോഡ് ഷോയോടു കൂടി സമാപിച്ചു. വാഗമണ്‍ ജങ്ഷനില്‍ തുറന്ന വാഹനത്തിലെത്തിയ സ്ഥാനാര്‍ഥിയെ വാദ്യമേളങ്ങളുടേയും മുദ്രാവാക്യം വിളികളുടേയും അകമ്പടിയോടുകൂടി സ്വീകരിച്ചു. ബസ് സ്റ്റാന്‍ഡില്‍ പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനംചെയ്തു. മുന്‍ എംഎല്‍എ ഇ എസ് ബിജിമോള്‍, എല്‍ഡിഎഫ് നേതാക്കളായ ഒ പി സലാം, ജോസ് ഫിലിപ്പ്, വി ആര്‍ ശശി, രാരിച്ചന്‍ നീറണാകുന്നേല്‍, സി എസ് രാജേന്ദ്രന്‍, മുഹമ്മദ് അഫ്‌സല്‍ വി കെ ബാബുകുട്ടി, പി ജെ റെജി, അഡ്വ. സോബിന്‍ സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow