കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ മരം അപകടാവസ്ഥയില്‍: വാഹനങ്ങള്‍ക്ക് ഭീഷണി
കട്ടപ്പന വെട്ടിക്കുഴക്കവലയില്‍ മരം അപകടാവസ്ഥയില്‍: വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: കട്ടപ്പന- ഇരട്ടയാര്‍ റോഡരികില്‍ വെട്ടിക്കുഴക്കവലയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള ഈട്ടിമരം വാഹനങ്ങള്‍ക്ക് ഭീഷണി. 50 അടി ഉയരമുള്ള മരത്തിന്റെ ചുവട് ഉള്‍പ്പെടെ ഉണങ്ങിനില്‍ക്കുകയാണ്. അടിയന്തരമായി വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്കും വനംവകുപ്പിനും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. റോഡ് പുറമ്പോക്കില്‍ നില്‍ക്കുന്ന മരത്തിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി കമ്പികളും കേബിളുകളും കടന്നുപോകുന്നത്. വേനല്‍മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന ശക്തമായ കാറ്റില്‍ മരം ആടിയുലയുകയാണ്. വിഷയത്തില്‍ അടിയന്തര നടപടിവേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






