മുരിക്കാശേരിയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ എക്‌സൈസും പൊലീസും പരിശോധന നടത്തി
മുരിക്കാശേരിയിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ എക്‌സൈസും പൊലീസും പരിശോധന നടത്തി
ഇടുക്കി: എക്‌സൈസ് തങ്കമണി റേഞ്ചും മുരിക്കാശേരി പൊലീസും എക്‌സൈസ് ഇന്റലിജന്‍സുംചേര്‍ന്ന് തങ്കമണി റേഞ്ചിന്റെ പരിധിയില്‍ ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തി ഹോട്ട്‌സ്‌പോട്ടുകളില്‍ പരിശോധന നടത്തി. മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും അനധികൃത മദ്യവില്‍പ്പനയും കണ്ടെത്താനും തടയാനും ലക്ഷ്യമിട്ടാണ് ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ വി റോബര്‍ട്ടിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്. മുരിക്കാശേരി ബസ് സ്റ്റാന്‍ഡ്, സ്റ്റാന്‍ഡിന്റെ പരിസരങ്ങള്‍, ഒഴിഞ്ഞ വീടുകള്‍, പഴയ വില്ലേജ് ഓഫീസ് കെട്ടിടം, കള്ളിപ്പാറ ക്ഷേത്രം കുന്ന്, തോപ്രാംകുടി ഓട്ടോ സ്റ്റാന്‍ഡ് പരിസരം, സ്‌കൂളുകള്‍ക്കുസമീപമുള്ള പെട്ടിക്കടകള്‍ എന്നിവിടങ്ങള്‍ പരിശോധിച്ചു. സ്റ്റാന്‍ഡിലും പരിസരങ്ങളിലും കറങ്ങിനടന്ന അപരിചിതരെയും ചോദ്യംചെയ്ത് വിട്ടയച്ചു. തങ്കമണി റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജോണ്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലിജോ ഉമ്മന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബിനു ജോസഫ്, എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സിഇഒ സുജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സജീവ് കുമാര്‍ എം ഡി, മുരിക്കാശേരി എസ്‌ഐമാരായ കെ ഡി മണിയന്‍, കെ വി ജോസഫ്, അബ്ബാസ്, എസ്.സിപിഒമാരായ മനു, നവാസ്, ഹോം ഗാര്‍ഡ് സൈമണ്‍, ഡിവിആര്‍ എ എസ് ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം നേതൃത്വം നല്‍കി.
What's Your Reaction?