ഇടുക്കി സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി കട്ടപ്പനയില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി
ഇടുക്കി സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി കട്ടപ്പനയില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി
ഇടുക്കി: ഇടുക്കി സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് ദിനാചരണവും സന്ദേശ ജാഥയും കട്ടപ്പനയില്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പഴയ ബസ് സ്റ്റാന്‍ഡില്‍ സെന്റ് ജോണ്‍സ് നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സന്ദേശ ജാഥ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് സിഎസ്‌ഐ ഗാര്‍ഡനില്‍ സമാപിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് കെ എല്‍ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ ഡയറക്ടര്‍ ട്രീസ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ്, കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ഖയസ് ഇ.കെ., കട്ടപ്പന നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, സെന്റ് ജോണ്‍സ് സിഎസ്‌ഐ പള്ളി വികാരി ഫാ. ബിനോയി പി ജേക്കബ്, സ്‌നേഹതീരം പാലിയേറ്റീവ് ഡയറക്ടര്‍ ജോസ്‌ലിന്‍ പി. ചാക്കോ എന്നിവര്‍ സംസാരിച്ചു. ഷിജു ടി കെ, ദിലീപ്, ജിജില്‍ മാത്യു, ഷൈലാഭായി വി ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?