അഞ്ചുരുളിയിൽ നാളുകളായി അടഞ്ഞുകിടക്കുന്ന ശുചിമുറി കെട്ടിടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കും
അഞ്ചുരുളിയിൽ നാളുകളായി അടഞ്ഞുകിടക്കുന്ന ശുചിമുറി കെട്ടിടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കും

ഇടുക്കി: കാഞ്ചിയാർ പഞ്ചായത്തിൽ ഉൾപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ അഞ്ചുരുളിയിൽ നാളുകളായി അടഞ്ഞുകിടക്കുന്ന ശുചിമുറി കെട്ടിടത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ. നേരത്തെ ടെൻഡർ ക്ഷണിച്ചെങ്കിലും പുതിയ ആളുകൾ ഏറ്റെടുക്കാതിരുന്നതാണ് ശുചിമുറി കെട്ടിടത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകാൻ കാരണം. വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും പെരുമാറ്റ ചട്ടം അവസാനിക്കുന്ന മുറക്ക് ശുചിമുറി കെട്ടിടത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ പറഞ്ഞു .നിരവധി ആളുകൾ ദിനംപ്രതിയെത്തുന്ന അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ ആളുകൾക്ക് മാർഗ നിർദ്ദേശം നൽകുവാനായി രണ്ട് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
What's Your Reaction?






