പുള്ളാവൂരിലെ കട്ടൗട്ട് ചിത്രത്തോട് ഫിഫയ്ക്ക് അത്രയേറെ ഇഷ്ടം: വൈറല്‍ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു
പുള്ളാവൂരിലെ കട്ടൗട്ട് ചിത്രത്തോട് ഫിഫയ്ക്ക് അത്രയേറെ ഇഷ്ടം: വൈറല്‍ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു

ഇടുക്കി: ഖത്തര്‍ ലോകകപ്പ് കാലയളവില്‍ കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകളുടെ വൈറല്‍ ചിത്രം വീണ്ടും പോസ്റ്റ് ചെയ്ത് ഫിഫ. ബുധനാഴ്ചയാണ് ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്. ''മെസ്സി, റൊണാള്‍ഡോ, നെയ്മര്‍- ഇവര്‍ മൂന്നുപേരും ആണെന്റെ ഹീറോസ്. ആരാണ് നിങ്ങളുടെ ഹീറോ?'' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എംഎല്‍എമാരും കടുത്ത ഫുട്‌ബോള്‍ ആരാധകരുമായ പി പി ചിത്തരഞ്ജന്‍, വി കെ പ്രശാന്ത്, മുന്‍ മന്ത്രി വി കെ സുനില്‍കുമാര്‍ തുടങ്ങി ആയിരക്കണക്കിനാളുകളാണ് ചിത്രത്തിനുതാഴെ കമന്റിട്ടിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പിനുമുന്നോടിയായാണ് റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ പുള്ളാവൂരിലെ പുഴയില്‍ ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്റീന ആരാധകരാണ് ആദ്യം മെസ്സിയുടെ 30 അടിയോളം പൊക്കമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ബ്രസീല്‍ ആരാധകര്‍ നെയ്മറിന്റെ 40 അടിയോളം വരുന്ന കട്ടൗട്ട് സ്ഥാപിച്ച് മറുപടി നല്‍കി. ഒടുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 50 അടി ഉയരമുള്ള കട്ടൗട്ട് കൂടി പോര്‍ച്ചുഗല്‍ ഫാന്‍സ് സ്ഥാപിച്ചു.
What's Your Reaction?






