എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

ഇടുക്കി : കിസാൻ മിത്ര കർഷക സംഘത്തിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഇരട്ടയാർ ഇടിഞ്ഞമലയിൽ വച്ച് നടന്ന അനുമോദനയോഗം സംഘം പ്രസിഡന്റ് രാജേഷ് കീഴേവീട്ടിൽ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയ അദ്വൈത് സതീഷ്, അഡോൺ ബിജു, അക്ഷയ് പി എസ്, പ്ലസ് ടു വിന് മികച്ച വിജയം സ്വന്തമാക്കിയ നിർമ്മൽ മേരി ജോർജ്, അക്ഷിത സുരേഷ്, ആര്യ മധു എന്നിവർക്ക് ക്യാഷ് അവാർഡും, മൊമെന്റോയും നൽകി അനുമോദിച്ചു. ജിൻസ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം സെക്രട്ടറി ജോർജ് ഇലവുങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജോർജ് ശൗര്യയാംക്കുഴി, ജോബിൻ പ്ലാത്തോട്ടം, രാജീവ് ടി എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
What's Your Reaction?






