ഉപ്പുതറ പത്തേക്കർ അങ്കണവാടിയിൽ അനുമോദന സമ്മേളനം
ഉപ്പുതറ പത്തേക്കർ അങ്കണവാടിയിൽ അനുമോദന സമ്മേളനം
ഇടുക്കി : ഉപ്പുതറ പത്തേക്കർ അങ്കണവാടിയിൽ 22 വർഷത്തെ സേവനത്തിന് ശേഷം ഐ.സി.ഡി.എസ് സൂപ്പർവൈസറായ് പ്രമോഷൻ ലഭിച്ച ലിസി ജേക്കബിന് അനുമോദിച്ചുകൊണ്ടുള്ള സമ്മേളനം നടന്നു. പരിപാടി പഞ്ചായത്തംഗം സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. ലിസി ജേക്കബിനെ പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. അങ്കണവാടി കമ്മിറ്റിയംഗം ലീന രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ. സി. ഡി. എസ്. സൂപ്പർവൈസർ റോസ് മേരി , മുൻ പഞ്ചായത്തംഗം ഇന്ദിര ചന്ദ്രമോഹൻദാസ് , റിട്ടയേഡ് എസ് .പി രാജരത്നം, കമ്മിറ്റി അംഗങ്ങളായ ജോയ് പാലത്തിങ്കൽ, ബൈജു ഏ.റ്റി, അങ്കണവാടി അധ്യാപിക അഞ്ചു വി .എ, ഹെൽപ്പർ ജ്യോതി മഹേഷ് എന്നിവർ പങ്കെടുത്തു
What's Your Reaction?