''പൊട്ടിത്തെറി കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നു'': പ്രതിപക്ഷ നേതാവിന് എം വി ഗോവിന്ദന്റെ മറുപടി
''പൊട്ടിത്തെറി കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്നു'': പ്രതിപക്ഷ നേതാവിന് എം വി ഗോവിന്ദന്റെ മറുപടി

ഇടുക്കി: സിപിഐ എമ്മില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊട്ടിത്തെറി സിപിഐ എമ്മിലല്ല, അത് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തദിവസങ്ങളില്‍ ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. ഉമ തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും അറിവും സമ്മതത്തോടും കൂടിയാണ്. പണ്ടെങ്ങോ നടന്ന ഒരുകാര്യത്തിന്റെ പേരില്‍ എം മുകേഷ് എംഎല്‍എ ഇപ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കാം. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥിതി അതല്ല. ഒന്നിനുപിറകെ ഒന്നൊന്നായി ആരോപണങ്ങളുടെ കൂമ്പാരമാണ്. താന്‍ തെറ്റുകാരനാണന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ബോധ്യമുള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്. ഇത് മനസിലാക്കി തന്നെയാണ് കോണ്‍ഗ്രസ് ഒരുപടി മുമ്പേ സസ്‌പെന്‍ഡ് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ഇടുക്കി തങ്കമണിയില്‍ പറഞ്ഞു.
What's Your Reaction?






