ഉപ്പുതറയിൽ സിഐടിയു മെയ്ദിന റാലി നടത്തി
ഉപ്പുതറയിൽ സിഐടിയു മെയ്ദിന റാലി നടത്തി

ഇടുക്കി : ഉപ്പുതറ സിഐടിയു മേഖലാ കമ്മിറ്റി മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി. സിപിഐഎം ജില്ല കമ്മറ്റിയംഗം എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് കേന്ദ്ര സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ കലേഷ് കുമാർ, പ്രസാദ് സി കെ, ക്രിസ്റ്റി ,ജി ഷാജി, സലീവ്, രാജേഷ്, ബിജു ചെമ്പ്രയിൽ 'പോൾസൺ, എന്നിവർ സംസാരിച്ചു.
What's Your Reaction?






