വിദ്യാര്ഥികളുടെ ഉല്പ്പന്നങ്ങള്ക്ക് വിപണിയൊരുക്കി പുളിയന്മല ക്രൈസ്റ്റ് കോളേജ്
വിദ്യാര്ഥികളുടെ ഉല്പ്പന്നങ്ങള്ക്ക് വിപണിയൊരുക്കി പുളിയന്മല ക്രൈസ്റ്റ് കോളേജ്
ഇടുക്കി: വിദ്യാര്ഥികള് വീടുകളില് നിര്മിക്കുന്ന ചോക്ലേറ്റുകള്ക്കും ഉല്പ്പന്നങ്ങള്ക്കും വിപണന വേദിയൊരുക്കി ക്രൈസ്റ്റ് വൊക്കേഷണല് അക്കാദമി. പേസ്ട്രി ഷെഫും 'കോകോ ബൈ മരിയ'യുടെ സ്ഥാപകയുമായ റിനു മരിയ റോയി ക്രിസ്റ്റോറയുടെ ഉദ്ഘാടനം നിര്വഹിച്ചു. വിദ്യാര്ഥികള്ക്ക് സ്വന്തം ഉല്പ്പന്നങ്ങള് കോളേജിലെത്തിച്ച് ക്രിസ്റ്റോറയിലൂടെ നേരിട്ട് വില്പ്പന നടത്താം. ഇതിലൂടെ വിദ്യാര്ഥികളില് സംരംഭകത്വ മനോഭാവം വളര്ത്തുന്നതിനും സ്വന്തം കഴിവുകളെ വരുമാനമാര്ഗമാക്കി മാറ്റുന്നതിനുമുള്ള പ്രായോഗിക അനുഭവം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രിന്സിപ്പല് ഡോ. എം വി ജോര്ജ്കുട്ടിയുടെ അധ്യക്ഷനായി. ഡോ. ഫാ. ലിജോ കൊച്ചുവീട്ടില് മുഖ്യപ്രഭാഷണം നടത്തി.
ക്രൈസ്റ്റ് വൊക്കേഷണല് അക്കാദമിയുടെ കോ-ഓര്ഡിനേറ്റര്മാരായി ടിന്റു ജോര്ജ്, മിഥുന് പോള് വര്ഗീസ്, വിദ്യാര്ഥി കോ-ഓര്ഡിനേറ്റര്മാരായ ഡോണ്, അലോക്, ഡിയോണ, ഈസ, ആന്ഡ്രിയ എന്നിവര് നേതൃത്വം നല്കി.
What's Your Reaction?